അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്സസിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഫോര്‍ത്ത് വെര്ത്തിന് സമീപമുള്ള ഐ-35 ഡബ്ല്യു ഹൈവേയിലാണ് അപകടം നടന്നത്. നിരവധിയാളുകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടം പറ്റിയവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

