കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. കാസർകോട് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.
Related Posts
ഫായിദ ബഷീർ മണ്ണാർക്കാട് ചെയർമാൻ.
മണ്ണാർക്കാട് നഗരസഭാ ചെയർമാനായി യു.ഡി.എഫി ലെഫായിദ ബഷീറിനെ തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ ഫായിദ ബഷീറിന് 14 ഉം എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ…
ജയിക്കാൻ വിസമ്മതിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ സമനില
ഐഎസ്എലിൽ ഒഡീഷ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം സ്കോർ ചെയ്തു. ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോ ഇരട്ട ഗോൾ നേടി.…

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക്…