കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. കാസർകോട് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.
Related Posts

മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ, 4.1 ലക്ഷം രൂപ പിഴയൊടുക്കണം
പ്രമാദമായ മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ…

പേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം
തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളുടെ രണ്ടുവയസുകാരിയെ തിരോധാനത്തില്‍ മൂന്ന് ടീമുകളായി അന്വേഷണം നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനന്തപുരത്തിന്…

ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട; ഹൈക്കോടതി
ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ…