ബിജെപി ഭീഷണിയുണ്ടെന്ന് കെ സുന്ദര; പണം വാങ്ങിയത് തെറ്റായിപ്പോയി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം വാങ്ങിയെന്ന പ്രസ്താവനയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുന്ദര. പണം വാങ്ങിയില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടു, പണം വാങ്ങിയത് തെറ്റായിപ്പോയെന്നും സുന്ദര.

ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല വെളിപ്പെടുത്തലെന്നും സുന്ദര ട്വന്റിഫോറിനോട് പറഞ്ഞു. തിരിച്ചുനല്‍കാന്‍ പണം കൈയിലില്ല. ബാങ്ക് വഴിയല്ല നേരിട്ടാണ് പണം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി തനിക്ക് പണം നല്‍കിയ കാര്യം സുന്ദര വെളിപ്പെടുത്തിയത്.

കേസില്‍ പൊലീസ് പ്രഥമിക അന്വേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ കോടതി അനുമതിയോടു കൂടി മാത്രമെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ട്.