കൊച്ചിയിലെ നാവികന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. തുഷാര്‍ അത്രിയാണ് (19) മരണപ്പെട്ടത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. തോക്ക് നെറ്റിയോട് അടുപ്പിച്ച് വച്ച് വെടിവയ്ക്കുകയായിരുന്നുവെന്നും വിവരം.

കുടുംബ പ്രശ്‌നങ്ങളോ പ്രണയ നൈരാശ്യമോ ആകാം മരണകാരണമെന്നും ജോലി സമ്മര്‍ദമല്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊച്ചി നേവല്‍ ബേസിലാണ് കഴിഞ്ഞ ദിവസം നാവികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയാണ്. മരണസമയത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. തുടർന്ന് ഹാർബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

