രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും
Related Posts

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ‘അധിക താത്കാലിക ബാച്ചനുവദിക്കും; പ്രതിസന്ധി പഠിക്കാൻ സമിതി’; മന്ത്രി വി ശിവൻകുട്ടി
മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയിൽ അധിക താത്കാലിക ബാച്ചനുവദിക്കാൻ സർക്കാർ തീരുമാനമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം…

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി
അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ഹൗറ – ജൽപായ് ഗുരി പാതയിൽ പുതുതായി…

താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും. ചെട്ടിപ്പടിയിലെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ആയിഷ ബീവി, മക്കളായ…