ഇന്ന് രാവിലെ 7 മണിയോടെയാണ് മണികണ്ഠനെ ട്രാൻസ്ഫോമറിന് സമീപം മരണപ്പെട്ട നിലയിൽ കണ്ടത്. ഉള്ളം കയ്യിൽ പൊള്ളലേറ്റ പാടുകളുണ്ട്.. ഷർട്ട് ധരിക്കാത്ത നിലയിലാണ് മൃതദേഹം കണ്ടത്.. ഇന്നലെ രാത്രി ഷർട്ട് ഊരി മണികണ്ഠൻ ടൗണിലൂടെ നടന്നു പോകുന്നത് കണ്ടതായി ആളുകൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്..എങ്ങനെ അപകടം സംഭവിച്ചു എന്നത് സംബന്ധിച്ച് വ്യക്തയില്ല … ട്രാൻസ്ഫോമറിലെ ഫ്യൂസ് ക്യാരിയറുകൾ ഊരി മാറ്റിയ നിലയിലാണ് കാണുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ചെറുപ്പളശ്ശേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം കെഎസ്ഇബിയുടെ കടുത്ത അനാസ്ത മൂലം എന്ന് ബന്ധുക്കൾ… ട്രാൻസ്ഫോമറിലെ ഫ്യൂസ് കമ്പി കൊണ്ട് കെട്ടിവച്ച നിലയിലാണ് , യാതൊരു സുരക്ഷാ മുൻകരുതലകളും ഇല്ലാതെയാണ് ട്രാൻസ്ഫോമർനിലനിൽക്കുന്നതെന്നും ബന്ധുക്കൾ…
ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ വെറും കമ്പി കൊണ്ട് കെട്ടിവച്ച് നിലയിലാണ്… നിരവധി ആളുകൾ ദിനേന കടന്നുപോകുന്ന വഴിയിൽ ഏതൊരു കൊച്ചുകുട്ടിക്കും തൊടാൻ കഴിയുന്ന ഉയരത്തിലാണ് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്… ട്രാൻസ്ഫോമറിന് ചുറ്റും സുരക്ഷ വേലിയോ മറ്റോ സ്ഥാപിച്ചിട്ടില്ല… ട്രാൻസ്ഫോമർ സ്ഥാപിച്ച പോസ്റ്റിലെ സ്ട്രീറ്റ് ലൈറ്റിലേക്കുള്ള ഫ്യൂസ് സംവിധാനവും അപകടാവസ്ഥയിലാണ്… നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് നടുവിലാണ് ഈ ട്രാൻസ്ഫോമർ നിലനിൽക്കുന്നത്… ഇവിടെക്കുള്ള വഴിയിലൂടെ നടന്നുപോകുന്നയാളുകൾ അബദ്ധത്തിൽ ട്രാൻസ്ഫോമറിൽ തൊടാനുള്ള സാധ്യതയൂം ഏറെയാണ്… ഇത്രയും അപകട സാധ്യത നിലനിൽക്കെ വെറും കമ്പി കൊണ്ട് ഫ്യൂസ് കെട്ടിവെക്കുന്നത് കെഎസ്ഇബിയുടെ തികഞ്ഞ അനാസ്ഥയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്… ഇനിയൊരു ജീവൻ നഷ്ടപ്പെടുന്നതിനു മുമ്പ് ട്രാൻസ്ഫോമറിൽ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു…