വെള്ളിനേഴി പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) എന്നയാളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

വെള്ളിനേഴി പഞ്ചായത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് (40) എന്നയാളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ .വെള്ളിനേഴി ലക്ഷം വീട് നഗർ മണ്ണും കാട്ടിൽ വിട്ടിൽ സജിത്താണ് (40) അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്…

ഇക്കഴിഞ്ഞ സപ്തംബർ 10 ന് രാത്രിയായിരുന്നു സംഭവം, സന്തോഷൻ്റെ അയൽവാസിയായ സജിത്ത് ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി സന്തോഷിനെ അക്രമിക്കുകയായിരുന്നു. കൈ കൊണ്ടും സ്റ്റീൽ വള കൊണ്ടും അടിക്കുകയും കണ്ണാടികൊണ്ട് തലക്ക് അടിക്കുകയും ചെയ്തു… സന്തോഷിൻ്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ അവരെയും സുജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. സന്തോഷിന് തലയിലും , കണ്ണിന് താഴെയും ഗുരുതരമായ പരിക്കുണ്ട്