കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ ചകിരി കമ്പനിയിലേക്ക് വെളളവുമായി എത്തിയ വാൻ കത്തി നശിച്ചു.ആളപായമില്ല.നാട്ടുകരുടെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ തീ അണക്കാൻ കഴിഞ്ഞതോടെ വലിയ അപകടം ഒഴിവായി.പുറത്ത് കൂട്ടിയിട്ടിരുന്ന ചകിരിയും കത്തി നശിച്ചു.
വെളളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചുണ്ടമ്പറ്റയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മർഹബ എന്ന ചകിരി കമ്പനിയിലേക്ക് പെരിന്തൽമണ്ണയിൽ നിന്നുമുളള കുടിവെളളവിതരണ സ്ഥാപനത്തിലെ വാനാണ് കുടിവെളളവുമായി എത്തിയത്.പുറത്ത് കിടന്നിരുന്ന ചകരിയിലാണ് വണ്ടി നിർത്തിയിട്ടിരുന്നത്.വാഹനത്തിന്റെ സൈലൻസറിൽ നിന്നും ചികിരിയിലേക്ക് തീ പടർന്നതായാണ് സംശയം.വാഹനത്തിലെ ജീവനക്കാർ കുടിവെളളം കമ്പനിക്ക് അകത്തേക്ക് വക്കുന്നതിനിടെയായിരുന്നു സംഭവം.പെട്ടെന്ന് തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു.വിവരമറിഞ്ഞ് കൊപ്പം പോലീസും പട്ടാമ്പിയിൽ നിന്നുമുളള അഗ്നിശമന സേനയും സ്ഥലത്ത് എത്തി.അപ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.