നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം കട്ടിലശ്ശേരി ഉമ്മറിന്റെ ഭാര്യ സെലീന ( 40 ) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി അലനല്ലൂരിലെ ബന്ധുവീട് സന്ദർശിച്ച് മകൻ ഷെമ്മാസ് ഓടിച്ച ബൈക്കിന് പുറകിൽ യാത്ര ചെയ്യവേ അലനല്ലൂർ സ്കൂൾപടി ജംഗ്ഷനിൽ നായ കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു.. പുറകിലിരുന്ന സെലീന തലയിടിച്ച് വീണു തലക്ക് ഗുരുതരമായി പരുക്കേറ്റു. പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിലിരിക്കെ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മരണം സ്ഥിതീകരിച്ചത്.