കൊപ്പം-മുളയൻകാവ് റോഡിൽ പ്രവർത്തിക്കുന്ന ഏറയൂർ സ്വദേശിയായ കറുപ്പന്റെ പ്രതീക്ഷ എന്ന തട്ടുകടയാണ് രാത്രിയുടെ മറവിൽ തകർത്തത്.കടയിലുണ്ടായിരുന്നു രണ്ട് മേശകൾ തല്ലി തകർന്ന നിലയിലാണ്.
വ്യാഴാഴ്ച സമീപ കടകളിലുളളവരാണ് ഇത് കണ്ടത്.തുടർന്ന് കടയുടമയെ വിവരമറിയിക്കുകയായിരുന്നു.10 വർഷത്തോളമായി ഇവിടെ കറുപ്പൻ തട്ടുകട നടത്തി വരുന്നുണ്ട്.ഇയാളുടെ ഉപജീവനമാർഗ്ഗം കൂടിയാണ് ഇത്.ശാരീരിക പ്രയാസങ്ങൾ മൂലം ഓണത്തിന് ശേഷം കട തുറക്കാനായിട്ടില്ല.അടുത്ത ആഴ്ചമുതൽ തുറക്കാനുളള ശ്രമത്തിനിടെയാണ് കടയിലെ സാമഗ്രികൾ തകർത്തിരിക്കുന്നത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കറുപ്പൻ പറഞ്ഞു.