ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നവരാത്രി പുരസ്കാരം 2025ന് കളമെഴുത്ത്പാട്ട് കലാകാരനായ സജി കുറുപ്പിനെ തിരഞ്ഞെടുത്തു.

ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നവരാത്രി പുരസ്കാരം 2025ന് കളമെഴുത്ത്പാട്ട് കലാകാരനായ സജി കുറുപ്പിനെ തിരഞ്ഞെടുത്തു. സെപ്തംബർ 22 ന് മുതൽ ഒക്ടോബർ 2 വരെ നവരാത്രി മഹോത്സവം അതിവിപുലമായി ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവമാണ് 22 മുതൽ ഒക്ടോബർ രണ്ടു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്.ചിനക്കത്തൂർ നവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവരാത്രി മഹോത്സവം നടത്തുന്നത്.നവരാത്രി ആഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നവരാത്രി പുരസ്കാരത്തിന് കളംപാട്ടുകലാകരൻ കല്ലാട്ട് സജി കുറുപ്പ് അർഹനായി.

കഴിഞ്ഞ 27 വർഷത്തിലധികമായി കളം പാട്ട് കലാകാരനാണ്.11111 രൂപയും അവാർഡുമടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ 22ന് ചിനക്കത്തൂർ കാവ് ഭഗവതി ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ വച്ച് വൈകിട്ട് 5. 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വച്ച് നെഹ്റു ഗ്രൂപ്പ് ഓഫ് ചെയർമാൻ ഡോ പി കൃഷ്ണദാസ് പുരസ്കാരം വിതരണം ചെയ്യും. നവരാത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.നൃത്തനൃത്യങ്ങൾ, സ്റ്റാർ സിംഗർ സീസൺ 9 ഫെയിം ഭവിൻ ആൻഡ് സിയാദ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാർ സിംഗർസ് Devotional നൈറ്റ് തുടങ്ങിയ കലാപകാരികൾ വിവിധ ദിവസങ്ങളിൽ അരങ്ങേറുമെന്നും കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

ചിനക്കത്തൂർ നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ ജി ബാബുപ്രസാദ്, സെക്രട്ടറി എ വി ഹരിദാസൻ , പ്രോഗ്രാം കോർഡിനേറ്റർ എ ഹരീഷ്, ഉപദേശക സമിതി അംഗം കെ വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.