നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ പേരിൽ നൽകി വരുന്ന “സംസ്തുതി സമ്മാൻ” ഈ വർഷം പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം ഇ. വാസുദേവൻ നായർക്ക്..

നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ പേരിൽ നൽകി വരുന്ന “സംസ്തുതി സമ്മാൻ” ഈ വർഷം പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം ഇ. വാസുദേവൻ നായർക്ക്..  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം . ഡിസംബർ 24 ന് കാറൽമണ്ണ കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും..

വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് കഥകളിയിലെ ഏറ്റവും മൂല്യമേറിയ, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്.
ഡിസംബർ 24 ന് വാഴേങ്കടയുടെ അരങ്ങേറ്റത്തിന്റെ നൂറാം വാർഷികദിനമായ ‘ധനു അവിട്ടം ദിനത്തിൽ കാറൽമണ്ണയിലുള്ള മെമ്മോറിയൽ ട്രസ്റ്റിൽ വെച്ച് അവാർഡ് നൽകുമെന്ന് സമ്മാൻ സമിതി പ്രസിഡന്റ്‌ പി വി ശ്യാമളൻ, സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി എൻ പീതാംബരൻ എന്നിവർ ഒരു പത്രകുറിപ്പിൽ അറിയിച്ചു.
പി എസ് വി നാട്യസംഘം കോട്ടക്കൽ, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ വാഴേങ്കട കുഞ്ചുനായർ, കോട്ടക്കൽ കൃഷ്ണൻ കുട്ടി നായർ, ഗോപി നായർ എന്നീ ഗുരുവര്യന്മാരുടെ കീഴിൽ ഏതാണ്ട് പത്തു വർഷം അഭ്യസിച്ച വാസുദേവൻ നായർ പച്ച, കത്തി വേഷങ്ങളാണ് പ്രധാനമായും ചെയ്തു വന്നത്. എറണാകുളത്തു കലാസപര്യ എന്നൊരു കഥകളി സ്കൂൾ സ്ഥാപിച്ച് ശിഷ്യരെ അഭ്യസിപ്പിച്ചു.