മണ്ണാർക്കാട് എളമ്പുലാശ്ശേരിയിലെ യുവതിയുടെ കൊലപാതകം കഴുത്തിൽ പിടിച്ചു ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മാർട്ടത്തിൽ തെളിഞ്ഞതായി മണ്ണാർക്കാട് പോലീസ്. സംഭത്തിൽ ഭർത്താവ് വാക്കടപ്പുറം അച്ചിരി വീട്ടിൽ യുഗേഷിനെ റിമാന്റെ ചെയ്തു. തെളിവെടുപ്പിനായി അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും
ബുധനാഴ്ച രാത്രിയാണ് യുഗേഷിന്റെ ഭാര്യ അജ്ഞു മോളെ കൊല്ലപ്പെട്ട നിലയിൽ വീടിന് സമീപത്തെ ചെങ്കല്ല് ക്വാറിയിൽ കണ്ടെത്തിയത്. കൃത്യത്തിന് ശേഷം യുഗേഷ് മണ്ണാർക്കാട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി താൻ ഭാര്യയെ ചെങ്കല്ല് ക്വാറിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നല്കിയിരുന്നു. എസ് പി ഉൾപ്പെടെയുള്ള.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ക്വാറിയിൽ വീണു മരിക്കാനുള്ള സാധ്യത ഇല്ലെന്ന് കണ്ടെത്തി.പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചത് തെളിഞ്ഞതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജ്ജു മോൾ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. അന്ന് വൈകിട്ട് എളമ്പുലാശ്ശേരിയിലെ തുണിക്കടയിൽ ഇരുവരെയും നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് രാത്രിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനെ ആളൊഴിഞ്ഞ റബർ തോട്ടത്തിന് സമീപത്ത് വച്ച് തർക്കമുണ്ടായതിനെ തുടർന്ന് അജ്ജു മോളുടെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കുടുംബ കലഹം പതിവായിരുന്നുവെന്നും മദ്ധ്യസ്ഥ ചർച്ചകളും പോലീസ് പരാതികളും നേരത്തെ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം വ്യാഴാഴ്ച രാത്രിയോടെ അജ്ജു മോളുടെ മൃതദേഹം സംസ്ക്കരിച്ചു. ഇരുവർക്കും ഒരു വയസ് പ്രായമായ ആൺ കൂട്ടിയുണ്ട്.