പെരിന്തൽമണ്ണ അമ്മിനിക്കാട് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുക്കൽ സ്വദേശി എല്ലിക്കുർശ്ശി ഉമ്മർനാണ് (44 )പരിക്കേറ്റത്.റോഡ് നിയമം ലംഘിച്ച് എതിർ ദിശയിലാണ് കെഎസ്ആർടിസി ബസ്
ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട് ഉരുണിയൻ പാറയിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കോടിച്ചിരുന്ന നാട്ടുക്കൽ സ്വദേശി എല്ലിക്കുർശ്ശി വീട്ടിൽ ഉമ്മറിന്
ഗുരുതരമായി പരിക്കേറ്റു. പെരിന്തൽമണ്ണ സരോജ് ഹോട്ടലിലെ തൊഴിലാളിയാണ് പരിക്കേറ്റ ഉമ്മർ.ജോലി സ്ഥലത്തേക്ക് രാവിലെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഉമ്മർ ഓടിച്ചു വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉമറിനെ ഇഎംഎസ് ആശുപത്രിയിലെ തീവ്ര പരിസര വിഭാഗത്തിൽ പ്രവേശിപ്പിച്ചു.അപകടങ്ങൾ പതിവായ ഇവിടെ രണ്ടു വശങ്ങളിലും റോഡ് വീതി കൂട്ടി നിർമ്മിച്ചതാണ്.
റോഡ് നിയമങ്ങൾ ലംഘിച്ച് എതിർവശത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിച്ചതാണ് അപകടത്തിന്
കാരണമെന്ന് നാട്ടുകാർ പറഞ്ഞു