തദ്ദേശ തിരഞ്ഞെടുപ്പ് ; പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷാ തീയതി മാറ്റി

സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബര്‍ 24 മുതല്‍ ക്രിസ്മസ് അവധിയാണ്.

സംസ്ഥാനത്ത് രണ്ട്ഘട്ടങ്ങളായാണ് തദ്ദേശതിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്.

ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും രണ്ടാം ഘട്ടം തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്.നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 ന് പിൻവലിക്കാം.