മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. കെട്ടിയിട്ടിരുന്ന വളർത്തു നായയെ കടിച്ചു കൊന്നു

ഒരു ഇടവേളക്ക് ശേഷം തിങ്കളാഴ്ച രാത്രിയാണ് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങിയത്.തത്തേങ്ങലം സ്വദേശി ബിജുവിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ കടിച്ചു കൊല്ലുകയായിരുന്നു.ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്.വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി പുലി സാന്നിധ്യം സ്ഥീരീകരിച്ചു.
കൂടു വെക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് പുലി കുടുങ്ങിയിരുന്നു. കൂടുങ്ങിയ പുലിയെ ശിരുവാണി ഉൾവനത്തിൽ തുറന്ന് വിട്ടിരുന്നു.