മണ്ണാർക്കാട് ആനമൂളി ചെക്ക് പോസ്റ്റിൽ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു പിടികൂടി.സംഭവത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട് ആനമൂളി ചെക്ക് പോസ്റ്റിൽ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു പിടികൂടി.സംഭവത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ

ശെനിയാഴ്ച രാവിലെയാണ് സംഭവം ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുതുർ പോലീസും മണ്ണാർക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തു പിടികൂടിയത്. 405 ജലാറ്റിൻ സ്റ്റിക്കും 399 ലിറ്റി നേറ്ററുമാണ് ഓട്ടോ റിക്ഷയിൽ രണ്ട് ബോക്സുകളിലായി കണ്ടെത്തിയത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന തച്ചം മ്പാറ സന്ദീപിനെ പോലീസ് പിടികൂടി. അട്ടപ്പാടി പുതൂരിലേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. പുതൂരിൽ വസ്തുക്കൾ മറ്റൊരാൾക്ക് കൈമാറും. സന്ദീപിന് എവിടെ നിന്ന് സ്ഫോടക വസ്തു ലഭിച്ചു എന്നും പുതൂരിൽ ആർക്ക് കൈമാറുമെന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകൂ എന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. മണ്ണാർക്കാട് സി ഐ എം ബി രാജേഷ്,പുതുർ എസ് ഐ സലാം എന്നിവരുടെ നേതൃത്വം അന്വേഷണം ഊർജ്ജിതമാക്കി