പട്ടാമ്പി ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായിയുളള ആദ്യഘട്ട ടാറിങ് പ്രവൃത്തികൾ പൂർത്തിയായി

മേലെ പട്ടാമ്പി ചെർപ്പുളളശ്ശേരി ജംഗ്ഷൻ മുതൽ അലക്‌സ് തിയ്യേറ്റർ വരെയുളള ഭാഗത്തെ ടാറിങ്ങാണ് പൂർത്തിയായത്.ഇന്ന് രാവിലെ മുതൽ പാത ഗതാഗതത്തിന് തുറന്നുകൊടുത്തു

പട്ടാമ്പി നിളാ ആശുപത്രി മുതൽ കുളപ്പുളളി ഐ.പി.ടി.കോളേജ് വരെയുളള റോഡ് നവീകരണത്തിന്റെ ഭാഗമായിയുളള പ്രവൃത്തികളാണ് പട്ടാമ്പി ടൗണിലേക്ക് പ്രവേശിച്ചിരിക്കുന്നത്.മേലെ പട്ടാമ്പി ചെർപ്പുളളശ്ശേരി ജംഗഷ്ൻ മുതൽ അലക്‌സ് തിയ്യേറ്റർ വരെയുളള ഭാഗത്തെ ടാറിങ് പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തിയായത്.പാതയിൽ നാല് ദിവസ്ങിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു പ്രവൃത്തികൾ നടപ്പാക്കിയത്.നേരെ പാടെ തകർന്ന് കിടക്കുന്ന പാതയാണ് വീതികൂടി നവീകരിച്ചിരിക്കുന്നത്.നവീകരണ പ്രവൃത്തികളിൽ റോഡ് വീതി കുറവ്ുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളും ഉയർന്നിരുന്നു.പലതവണ റോഡ് നവീകരണം തടസ്സപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി.മഴ വിട്ട് നിന്നും പ്രവൃത്തികൾക്ക് അനുഗ്രഹമായി.അതേസമയം റോഡ് പണി തടസ്സപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്തരക്കാരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ.പ്രസ്ഥാവനയിൽ പറഞ്ഞു.ഇല്ലാതകാര്യങ്ങൾ പറഞ്ഞാണ് യു.ഡി.എഫ് ഉൾപ്പെടെയുളളവർ പ്രതിഷേധവുമായി എത്തി റോഡ് പണി തടഞ്ഞത്.ഇത് അംഗീകരിക്കാനാവില്ലമെന്നും എം.എൽ.എ.പ്രസ്ഥാവനയില ചൂണ്ടികാണിച്ചു.ഏറെ കാലത്തെ ദുരിത യാത്രക്കാണ് മേലെ പട്ടട്ടാമ്പിയിലെ ടാറിങ് പ്രവൃത്തികളിലൂടെ പരിഹാരമായിരിക്കുന്നത്.അഴുക്ക് ചാൽ ഉൾപ്പെടെയുളള പ്രവൃത്തികൾ ഇവിടെ ഇനി നടപ്പാക്കാനുണ്ട്.ഒപ്പം റോ്ഡ് നവീകരണം മേലെ പട്ടാമ്പിയിൽ നിന്നും നിളാ ആശുപത്രിവരെയുളള ഭാഗങ്ങളിലേക്ക് കടക്കുകയും ചെയ്യും.