മണ്ണാർക്കാട് ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

മണ്ണാർക്കാട് ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചിറക്കൽപ്പടി രാജേഷിന്റെ മകൻ ദിൽ ജിത്താണ് മരിച്ചത്. 17 വയസായിരുന്നു

കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി പാലാം പട്ടയിൽ ബുധനാഴ്ച രാവിലെയാണ് വാഹനാപകടമുണ്ടായത്. ദിൽ ജിത്തും കൂട്ടുകാരൻ മുഹമ്മദ് സിനാനും സഞ്ചരിച്ച ബൈക്ക് ഒമ്നി വാനുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ദിൽജിത്ത് . ദിൽജിത്ത് പങ്കെടുക്കുന്ന നാടൻ പാട്ടിന് ധരിക്കാനുള്ള വസ്ത്രമെടുക്കാൻ കാഞ്ഞിരപ്പുഴയിലേക്ക് പോയതായിരുന്നു. കലോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന ജലച്ചായ ചിത്രരചന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു. നാടൻ പാട്ട് മത്സരം ജി എം യു പി സ്ക്കൂളിൽ തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം