ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന ദേശ വേലകളുടെ സംഗമം നിറച്ചാർത്തായി

ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന ദേശ വേലകളുടെ സംഗമം നിറച്ചാർത്തായി..76 ദിവസത്തെ കളം പാട്ടിന് സമാപനംകുറിച്ചാണ് താലപൊലി ആഘോഷിച്ചത്.ബുധനാഴ്ച എഴുന്നള്ളിപ്പ് നടന്നിരുന്നു

76 ദിവസത്തെ കളം പാട്ടിനു സമാപനം കുറിച്ചാണ് ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ താലപ്പൊലി ആഘോഷിച്ചത്.ദേശവേലകളുടെ എണ്ണoവർധനവും,ജന ബാഹുല്ല്യവും കാരണം എഴുന്നള്ളതും, അമ്പല കുളത്തിന് സമീപത്തെ ആൽ തറയിലെ അരിയേറും കൃത്യം സമയത്ത് നടത്താൻ കഴിയാതെ വന്നതോടെ ഇത്തവണ 26 ആം തിയ്യതി ബുധനാഴ്ചയാണ് എഴുന്നള്ളതും അരിയേറും നടന്നത്.തുടർന്ന് വ്യാഴാഴ്ചയാണ് വിവിധ ദേശ വേലകളുടെ സംഗമം നടന്നത്.ചിറക്കൽ കാളിദാസൻ ഉൾപ്പടെയുള്ള ഗജവീരൻ മാരുടെയും വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ വടക്കൻ, തെക്കൻ, പടിഞ്ഞാറൻ,കിഴക്കൻ, വടശേരിപുറം,കൂമഞ്ചിരികുന്ന്,പെരിമ്പടാരി,ഭീമനാട് ടൗൺ ദേശ വേലകളുടെ സംഗമം ഉത്സവത്തിന് നിറച്ചാർത്തായി. (റിയൽ) രാത്രി 8 മണിക്ക് നടുവിലാൽത്തറയിലേക്ക് അരിയേറിനായി എഴുന്നള്ളിപ്പ് നടന്നു.തുടർന്ന് 8:30 ന് കല്ലൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ജയൻ, കല്ലുവഴി പ്രകാശൻ, എന്നിവർനയിച്ച മേളം നടുവിലാൽതറയിൽ നടന്നു. 11 മണിക്ക് കളംപാട്ട്, കൂറവലിക്കൽ എന്നിവയോടെ ഈ വർഷത്തെ താലപൊളി മഹോത്സവത്തിന് സമാപനമായി..