പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് വിളക്കത്ര വളവിൽ പാചകവാതക ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

ഗ്യാസ് നിറച്ച് മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ മറിഞ്ഞത്.ഈ റോഡിലൂടെയുള്ള ഗതാഗത നിരോധിച്ചു.എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ടാങ്കർ നിയന്ത്രണം വിട്ടതെന്ന് തമിഴ്നാട് സ്വദേശിയായ ഡ്രൈവറും ദൃസാക്ഷികളും പറഞ്ഞു

മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് ഗ്യാസ് കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ്
ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.വളവിൽ എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ ടാങ്കർ ലോറി നിയന്ത്രണം വിടുകയാണ് ഉണ്ടായതെന്ന്ഡ്രൈവർ തൃച്ചി സ്വദേശി രാജ്,ദൃസാക്ഷിയായ ചെറുപ്പുളശ്ശേരി സ്വദേശി അജേഷ് എന്നിവർ പറഞ്ഞു.

കഷ്ടപ്പടി ട്രാൻസ്ഫോർമറിന് തൊട്ടാണ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞത്.ടാങ്കിൽ ചോർച്ച സംഭവിച്ചിട്ടില്ല. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂഷനിലെ സ്റ്റേഷൻ ഓഫീസർ ബാബുരാജിനെ നേതൃത്വത്തിലുള്ള അഗ്രിരക്ഷാസേനയും സ്ഥലത്തെത്തി.ഇതുവരെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.പോലീസും നാട്ടുകാരും ചേർന്ന്
വാഹനങ്ങൾ തിരിച്ചുവിട്ടു.മുണ്ടൂർ -തൂത സംസ്ഥാനപാത വന്നതോടെ കൂടുതൽ ടാങ്കർ ലോറികളും വലിയ ചരക്ക് വാഹനങ്ങളുംആനമങ്ങാട് വഴി പോകുന്നുണ്ട്.റോഡിൻ്റെ പല ഭാഗങ്ങളിലും വീതി വീതി കുറവാണ് പ്രധാന പ്രശ്നം ആനമങ്ങാട് വിളക്കത്ര വളവിലും കഷ്ടപ്പടി വളവിലും അപകടങ്ങൾ പതിവാണ്. താങ്കളോറി മറിയാൻ ഇടയാക്കിയത് ഇവിടുത്തെ വളവും എതിരെ വന്ന കാറും കാരണമാണെന്ന് നാട്ടുകാർ പറഞ്ഞു.realചേളാരിയിൽ നിന്നും ഇന്ത്യൻ കോർപ്പറേഷൻ്റെ ടാങ്കറിലെ ഗ്യാസ് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും