പട്ടാമ്പി ആർ.എസ് റോഡ് ജംഗ്ഷനിൽ ആര്യവൈദ്യ ഫാർമസി നടത്തുന്ന കെ.എസ്. സുബ്രഹ്മണ്യൻ എന്ന മുരളി ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് സുബ്രഹ്മണ്യനെ കാണാതാവുകയായിരുന്നു.വൈദ്യശാലയുടെ പിൻഭാഗത്തെ കിണറിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

ബാംഗ്ലൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിൻറെ മകൻ വിഷ്ണു വിവരമറിഞ്ഞ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ എതിർ വശത്തായി സ്ഥിതി ചെയ്യുന്ന വൈദ്യശാലയുടെ പിൻഭാഗത്തെ കിണറിൽ ഞായറാഴ്ച രാവിലെ കാലത്ത് 7 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പട്ടാമ്പി പോലീസും പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
