സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് , ഒരു മാസത്തോള നീണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ 9 ന് ചൊവ്വാഴ്ച നടക്കും.. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , ഇടുക്കി ,എറണാംകുളം , ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്..36630 സ്ഥാനാർത്ഥികളാണ് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കായി ഇവിടെ ജനവിധി തേടുന്നത് ,

രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11 ന് വ്യാഴാഴ്ചയാണ് , തൃശ്ശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക… ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഡിസംബർ 9 ന് വൈകീട് 6 ന് അവസാനിക്കും.. വോട്ടെടുപ്പിന് മുമ്പായുള്ള അവസാന ഞായറാഴ്ചയും തിരക്കിട്ട പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ… സ്ഥാനാർത്ഥികൾക്കു വേണ്ടി മൈക്ക് പ്രചാരണവും കൊടുമ്പിരി കൊള്ളുകയാണ്
