ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴിയിൽ ഒഴിഞ്ഞ പറമ്പില്‍ നിന്നും സ്കൂട്ടറും ചാക്കില്‍ കെട്ടിയ നിലയില്‍ നാടന്‍തോക്കും അഞ്ച് തിരകളും കണ്ടെത്തി. പ്രദേശത്ത് പതിവു പോലെ പരിശോധന നടത്തിയ പെരിന്തല്‍മണ്ണ എക്സൈസ് സംഘമാണ് ഇവ കണ്ടെത്തിയത്.
തുടര്‍ന്ന് എക്സൈസ് സംഘം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ സ്കൂട്ടര്‍ ഉടമ ആനമങ്ങാട് സ്വദേശി ചോലക്കല്‍ ശശി എന്നയാൾക്കെതിരെ കേസെടുത്തു. ലൈസന്‍സില്ലാതെ ആയുധം കൈവശം വെച്ചതിന് പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്..