പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ തുടങ്ങിയ തമിഴ്നാട്ടിലെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കം. കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കൂ. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശന അനുമതി ഇല്ല.
പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ ദർശനം നടത്താൻ അനുവാദമുണ്ടാവൂ. രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീർഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല. വേളാങ്കണ്ണി പള്ളിയിൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകും.
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ രണ്ട് മീറ്റർ അകലത്തിൽ വൃത്തം വരച്ചിട്ടുണ്ട്.