കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍ (22) ആണ് മരിച്ചത്. മുഗള്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.