രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ.
മേഘാലയിൽ 558 പുതിയ കേസുകളും, മഹാരാഷ്ട്രയിൽ 6,753 ഉം മധ്യപ്രദേശിൽ 11 ഉം, സിക്കിമിൽ 257 കൊവിഡ് കേസുകളും, കർണാടകയിൽ 1,705 ഉം കേരളത്തിൽ 17,518 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.
