ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാകും.
പാലക്കാട് നിന്ന് സ്വപ്ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്നയ്ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്നയുടെ സുരക്ഷയ്ക്കായി ചാര്‍ജെടുത്തത്.
പാലക്കാട് നിന്ന് സ്വപ്ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്നയ്ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്നയുടെ സുരക്ഷയ്ക്കായി ചാര്‍ജെടുത്തത്.
അതേസമയം സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കും. കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ആലോചന തുടരുകയാണ്.