അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം റോഡുമാണ് ഉപരോധിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം.വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.