60അടി താഴ്ചയുള്ള കിണറ്റില്‍ കാല്‍തെറ്റി വീണു, നിലവിളിച്ചെങ്കിലും ആരുംകേട്ടില്ല, 24മണിക്കൂറിന് ശേഷം പുനര്‍ജന്മം

കിണറ്റിൽ വീണ യുവാവിനെ 24 മണിക്കൂറിനു ശേഷം രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശിവഗിരി സ്വദേശി മനോജ് (42 വയസ്സ് ) ആണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. കിണർ വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി 60 അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ കിണറിനകത്ത് കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും  കേട്ടില്ല. ഇന്ന് രാവിലെ ശബ്ദം കേട്ട അയൽവാസികളാണ് യുവാവിനെ കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ച് പുറത്തെടുത്തു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് നിരീക്ഷണത്തിൽ കഴിയുകയാണ്.