തുവ്വൂർ കൊലപാതകം; അഞ്ചുപേർ അറസ്റ്റിൽ

തുവ്വൂരിൽ കൊന്ന് കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പോലീസ് പറത്തെടുത്തു.മൃതദേഹം സുജിതയുടേതെന്ന്
സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങൾ വിഷ്ണു കൈക്കലാക്കി വിൽപ്പന നടത്തിയിരുന്നതായി പോലീസ്

തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. കൊല നടത്തിയ സാഹചര്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും മലപ്പുറം എസ്.പി.തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ വിറ്റു കിട്ടിയ പണം പ്രതികൾ വീതിച്ചെടുത്തതായി പോലീസ്. തുവ്വൂർ കൊലപാതകത്തിൽ നാലു പേർക്ക് നേരിട്ടു പങ്കെന്ന് പോലീസ്. വിഷ്ണുവും, രണ്ട് സഹോദരൻമാരും, സുഹൃത്തും കൊലയിൽ നേരിട്ട് പങ്കാളികളായി. വിഷ്ണുവിന്റെ അച്ഛന് ഈ വിവരം അറിയാമായിരുന്നെന്നും പോലീസ്.