പാചക വാതക വില കുറയും; എൽപിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചു; പ്രയോജനം ലഭിക്കുക ഉജ്വല പദ്ധതിയുടെ ഭാഗമായവർക്ക്

എൽപിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 200 രൂപ കൂടിയാണ് സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഇതോടെ മൊത്ത സബ്‌സിഡി 400 രൂപ ആകും.

ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. എണ്ണ കമ്പനികൾക്കാണ് സബ്‌സിഡി ലഭിക്കുക. ഇതോടെ പാചക വാതകത്തിന് 150-200 രൂപ വരെ വില കുറയും.

രണ്ട്- മൂന്ന് വർഷം മുൻപാണ് കേന്ദ്രസർക്കാർ എൽപിജി സബ്‌സിഡി നൽകുന്നത് നിർത്തിവച്ചത്. പിന്നാലെ നിരവധി ഉപഭോക്താക്കളാണ് സബ്‌സിഡി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയുമായി രംഗത്ത് വന്നത്.