ഇന്ത്യ സഖ്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർഗെ. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഓണ്‍ലൈനായാണ് കക്ഷികള്‍ പങ്കെടുത്തത്. നിതീഷ് കുമാറിനെ കണ്‍വീനറായി തീരുമാനിച്ചേക്കുമെന്ന് സൂചന പുറത്തുവന്നിരുന്നു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യ യോഗത്തിൽ മമത വിട്ടു നിൽക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് വിമർശിച്ചു.
Related Posts
‘ഏഴ് വിക്കറ്റുകൾ പിഴുത ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാർത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേൽപ്പിച്ചു’; പുകഴ്ത്തി എംബി രാജേഷ്
ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച മുഹമ്മദ് ഷമിയെയും വിരാട് കോലിയെയും പുകഴ്ത്തി മന്ത്രി എംബി രാജേഷ്. ടി-20 ലോകകപ്പിലെ ഷമി…
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി…
ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു 32453…