പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം

പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം. ഇതിനായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റോഡ് സുരക്ഷാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് ‘അപകട രഹിത മലപ്പുറം” ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ഒരല്‍പം ശ്രദ്ധ, ഒരായുസിന്റെ കാവല്‍, ഇതാണ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ സന്ദേശം. ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ട്രോമ കെയര്‍ എന്നിവരുടെ സംയുക്ത അഭിമുഖത്തിലാണ് പുതുവര്‍ഷ പുലരി മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നത ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. റോഡ് സുരക്ഷാ സന്ദേശം നല്‍കുന്നതിനൊപ്പം രാത്രി യാത്രക്കാര്‍ക്ക് ലഘു ഭക്ഷണവും വിതരണം ചെയ്യും.

പ്രധാന പാതകള്‍, അപകട മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണം. പദ്ധതിയിലൂടെ ജില്ലയെ സമ്പൂര്‍ണ അപകട രഹിത ജില്ലയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ മാസവും പ്രത്യേക അവലോകന യോഗവും ചേരും.