ടോട്ടനം ഇ.എഫ്.എല്‍ കപ്പ് ഫൈനലില്‍

ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോഡിനെ തോല്‍പ്പിച്ചത്.

ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോഡിനെ തോല്‍പ്പിച്ചത്. മൂസാ സിസോക്കോയും സണ്‍ ഹ്യൂങ് മിന്നുമാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. 12, 70 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. ടോട്ടനം പരിശീലകന്‍ എന്ന നിലയില്‍ ഹൊസെ മൗറീഞ്ഞോയുടെ ആദ്യ ഫൈനല്‍ പ്രവേശമാണിത്. രണ്ടാം സെമിയില്‍ ഇന്ന് മാഞ്ചസ്റ്റർ ടീമുകള്‍ നേർക്കുനേർ വരും. എട്ടാം കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യം വെക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ച് തവണ ജേതാക്കളായിട്ടുണ്ട്. അതേസമയം ലാ ലീഗയില്‍ ബാഴ്സലോണ ഇന്ന് അത്‍ലറ്റിക് ക്ലബ്ബിനെ നേരിടും. അഞ്ചാമതുള്ള ബാഴ്സക്ക് ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം.