പാലക്കാട് ജില്ലയില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
227 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 12) 201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 91 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 100 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 227 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 20 പേര്
ഒറ്റപ്പാലം സ്വദേശികൾ – 14 പേർ
പട്ടിത്തറ, ഓങ്ങല്ലൂർ സ്വദേശികൾ – 12 പേർ വീതം
ഷോർണൂർ സ്വദേശികൾ – 11 പേർ
തൃത്താല സ്വദേശികൾ -7 പേർ
അനങ്ങനടി, ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ -6 പേർ വീതം
മണ്ണാർക്കാട്, അമ്പലപ്പാറ സ്വദേശികൾ – 5 പേർ വീതം
മേലാർകോട്, കൊപ്പം, പട്ടാമ്പി, പുതുനഗരം, അകത്തെതറ, മുതുതല സ്വദേശികൾ – 4 പേർ വീതം
കേരളശ്ശേരി, പൊൽപ്പുള്ളി, കോങ്ങാട്, അലനല്ലൂർ, പുതുശ്ശേരി, ആലത്തൂർ, വണ്ടാഴി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ – 3 പേർ വീതം
വാണിയംകുളം, തേങ്കുറിശ്ശി, വല്ലപ്പുഴ, അഗളി, കോട്ടോപ്പാടം, നല്ലേപ്പിള്ളി, വടവന്നൂർ, നെന്മാറ, തരൂർ, ചളവറ, കിഴക്കഞ്ചേരി, ചാലിശ്ശേരി, ലക്കിടി പേരൂർ സ്വദേശികൾ – 2 പേർ വീതം
കുലുക്കല്ലൂർ, വടകരപ്പതി, തൃക്കടീരി, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, മങ്കര, കരിമ്പ, പുതുക്കോട്, മണ്ണൂർ, കാരാകുറുശ്ശി, മുണ്ടൂർ, നാഗലശ്ശേരി, തച്ചനാട്ടുകര, അയിലൂർ, പൂക്കോട്ടുകാവ്, എലപ്പുള്ളി, പിരായിരി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4028 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കാസർഗോഡ് ജില്ലയിലും, രണ്ടുപേർ കോട്ടയം, മൂന്ന് പേര് വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 17 പേര് കോഴിക്കോട്, 41 പേര് തൃശ്ശൂര്‍, 35 പേര് എറണാകുളം, 115 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.