ബ്രിട്ടനിലെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമാണോ എന്നതില്‍ കൂടുതല്‍ പരിശോധന നടക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
ഇന്തോ- ബ്രിട്ടീഷ് സിനിമയായ ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദി വാട്ടര്‍’ ചിത്രീകരണത്തിനാണ് താരം യുകെയില്‍ എത്തിയിരുന്നത്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതു മുതല്‍ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരെ ആര്‍ടി പിസിആര്‍ പരിശോധനയക്ക് വിധേയരാക്കുന്നുണ്ട്. ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇപ്പോള്‍ താരം.