ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 1-1 എന്ന സ്കോറില്‍ നിന്നും പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ സെമി ഫൈനലില്‍ റിയല്‍ സോസിഡാഡിനെ ബാഴ്സലോണ കീഴടക്കുകയായിരുന്നു. ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ കളത്തിലിറങ്ങിയത്.

 

മുപ്പത്തിയൊമ്പതാം മിനുറ്റില്‍ മിഡ് ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്സക്കായി ഗോള്‍ നേടിയത്. മൈക്കില്‍ ഒയാര്‍സെബലാണ് റിയല്‍ സോസിഡാഡിനായി പെനാല്‍ടിയിലൂടെ ഗോള്‍ നേടിയത്. നാളെ നടക്കുന്ന റയല്‍ മാഡ്രിഡ് അത്ലറ്റിക് ക്ലബ് രണ്ടാം സെമി ഫൈനല്‍ വിജയിയെ ബാഴ്സലോണ ഫൈനലില്‍ നേരിടും.