മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനില്‍ തീപിടിത്തം. വര്‍ക്കലക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ ചെയിന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒമ്പതരയോടെ ട്രയിന്‍ തീയണച്ച് യാത്ര തുടര്‍ന്നു.
തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ വേര്‍പ്പെടുത്താന്‍ കഴിഞ്ഞത് രക്ഷയായി. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണക്കുകയും ചെയ്തു.
നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. ആര്‍ക്കും പരിക്കുകളില്ല.