ഗാബയിലെ ചരിത്രജയത്തിൽ പങ്കാളികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാൾ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു. ഗാബയിൽ 3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 1988നു ശേഷം ഗാബയിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്പ്പെടുത്തിയ ഇന്ത്യ പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കിയത്.
‘ഗംഭീര ജയം. ഓസ്ട്രേലിയയിലേക്ക് പോയി അവിടെ വച്ച് ഇങ്ങനെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുക എന്നാൽ അത് അവിശ്വസനീയമാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഈ വിജയം എക്കാലത്തേക്കും ഓർത്തിരിക്കും. ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. തുകയെക്കാൾ വളരെ മൂല്യമുള്ള വിജയമാണ് ഇത്.’- ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.
328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്. 1988നു ശേഷം ഗാബയിൽ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിൻ്റെ റെക്കോർഡ് കൂടിയാണ് ഇന്ന് ഇന്ത്യൻ ടീമിൻ്റെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാർജിനിൽ പരമ്പരയും സ്വന്തമാക്കി. 91 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയെ വിജയിപ്പിച്ചത്.