പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.