നിയമസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് സ്വന്തം താൽപര്യം പാർട്ടിയിൽ അറിയിച്ചതായി മന്ത്രി കെ.ടി ജലീൽ. അധ്യാപനമാണ് ഇഷ്ട്ട മേഖല. ആരോപണങ്ങളെ ഭയന്ന് ഓടി പോകാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.
അതേ സമയം, ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആക്ഷേപം തെറ്റിദ്ധാരണ മാത്രമാണ്. കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് 80:20 എന്ന അനുപാതത്തിൽ സ്കോളർഷിപ്പ്. ഇതിൽ തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നീക്കാൻ പറ്റുമെന്ന് ഉറപ്പാണ്. സർക്കാരിന് ആരോടെങ്കിലും പ്രത്യേക മമതയോ പരിഗണന ഇല്ലായ്മയോ ഇല്ലന്ന് മന്ത്രി കെ.ടി ജലീൽ തിരൂരിൽ പറഞ്ഞു.