ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം , റെക്സിൻ സെൻ്റർ പൂർണമായും , തൊട്ടടുത്ത ടീ ഷോപ്പ് ഭാഗികമായും കത്തി നശിച്ചു. സമീപത്തെ പള്ളിയുടെ ഒരു ഭാഗത്തേക്കും തീ പടർന്നു, ആളപായമില്ല.

ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിൽ , ഇരു നിലകളിലായി പ്രവർത്തിക്കുന്ന
ബിസ്മി റെക്സിൻ സെൻ്റർ , തൊട്ടടുത്ത ടീ ഷോപ്പ് എന്നിവയാണ് കത്തി നശിച്ചത് , സമീപത്തെ പള്ളിയുടെ ഒരു ഭാഗത്തേക്കും തീ പടർന്നു. വെ ള്ളിയാഴ്ച പുലർച്ചെ 12.30 ടെയായിരുന്നു സംഭവം.. ഷൊർണൂർ, കോങ്ങാട്, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിൻ്റെ ഏഴ് യൂണിറ്റുകളും, നാട്ടുകാരും പോലീസും ചേർന്ന് കഠിന പ്രയത്നത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണച്ചത്. ആളപായമില്ല, റക്സിൻ കടയിലെ സാധനങ്ങൾ പൂർണമായും അഗ്നിക്കിരയായി… ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തി പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല… സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും, പള്ളിയുടെ കൂടുതൽ ഭാഗങ്ങളിലേക്കും തീ നിയന്ത്രിക്കാൻ കഴിഞ്ഞത് ആശ്വാസമായി