ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശിയായ 27 കാരൻ വിഷ്ണുവാണ് മരിച്ചത്.

നീരജിന്റെ അക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനുമാണ് ഗുരുതരമായി പൊള്ളലേറ്റിരുന്നത്.40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ശനിയാഴ്ച്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു ഇക്കഴിഞ്ഞ ജനുവരി 13 ന് അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിൻറെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നു ഇവർ.അന്ന് പുലർച്ചെ രണ്ട് 3 ഓടെയാണ് ആക്രമണം നടക്കുന്നത്.സ്വന്തം ബൈക്കിൽ നിന്നും പെട്രോൾ കുപ്പിയിൽ ആക്കി തിരിയിട്ട് കത്തിച്ച ശേഷം തൊഴിലാളികൾക്ക് നേരെ എറിയുകയായിരുന്നു.തൊഴിലാളികൾ പ്രതിയുടെ പിന്നാലെ ഓടിച്ചെന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് തൊഴിലാളികൾക്ക് നേരെ അക്രമം നടത്തി.തന്നെ കളിയാക്കി എന്ന തെറ്റിദ്ധാരണയാണ് പെട്രോൾ ബോംബ് ആക്രമണത്തിന് പിന്നിൽ എന്നതായിരുന്നു പ്രതിയായ നീരജ് പിടിയിലായ സമയത്ത് പോലീസിനോട് പറഞ്ഞത്.
അക്രമം നടത്തിയ ശേഷം പ്രതി ഒളിവിൽ ആയിരുന്നു.ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് ഉപേക്ഷിച്ച് പ്രതി ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.തമിഴ്നാട് സേലത്തു നിന്നും ആണ് പ്രതി പിടിയിലായത്.പ്രതിയുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ വഴിത്തിരിവിൽ എത്തിച്ചത്.ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.തെളിവെടുപ്പിൽ തൊഴിലാളികളെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.