പെരിന്തൽമണ്ണ മണ്ണാർമലയിൽ പുലിയിറങ്ങി.നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി യിലാണ് പുലി പ്രത്യക്ഷപ്പെട്ടത്

മണ്ണാർമല മാട് ഭാഗങ്ങളിൽ മുമ്പ് പലതവണ പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിലാണ്
ഇപ്പോൾ പുലിയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. സിസിടിവിൽ കാണുന്ന മൃഗം പുലിയാണെന്ന് വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തംഗം ഹൈദറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ഇവിടെ സിസിടിവി സ്ഥാപിച്ചത് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് നാട്ടുകാർ.


പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനമെടുക്കും.
പട്ടിക്കാട്,മുള്ള്യാകുർശി, പരിയാപുരം ഭാഗങ്ങളിലും ഭാഗങ്ങളിലും നേരത്തെ പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
കൊടികുത്തിമലയിൽ കന്നുകാലിയെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു