കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയില്‍ മദ്യ ലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെട്ടുകത്തി കൊണ്ട് പരുക്കേറ്റ അമ്മ കാര്‍ത്തിക ഭവനില്‍ സുജാത (72) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മകന് ബിജുവിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന് തമ്പിയെ പ്രതി ചുറ്റിക കൊണ്ട് പരുക്കേല്‍പ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മദ്യ ലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ബിജുവിനെ അറസ്റ്റ് ചെയ്തു.