കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. കാസർകോട് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.
Related Posts

പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്
കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു.…

മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ
മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ…
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കോഴിക്കോട്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന് തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ട്…