ഗാല്‍വനില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്.
സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 45ല്‍ അധികം പേരെ കാണാതായെന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചിരുന്നു.
ഇപ്പോള്‍ നാല് സൈനികരുടെ പേരുവിവരങ്ങള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. മരിച്ച സൈനികര്‍ക്ക് ചൈന മരണാനന്തര ബഹുമതി പ്രഖ്യാപിച്ചു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും ചൈന. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി ഇക്കാര്യം ട്വീറ്റ് ചെയ്തു. റഷ്യയും അമേരിക്കയും ഇക്കാര്യത്തില്‍ നേരത്തെ ആധികാരികമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇവയെല്ലാം ചൈന തള്ളുകയാണുണ്ടായത്.
2020 ജൂണിലാണ് ഗാല്‍വന്‍ താഴ് വരയില്‍ ഏറ്റുുട്ടലുണ്ടായത്. ജൂണ്‍ 15ഓടെ ഇന്ത്യ തങ്ങളുടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 1975ന് ശേഷം ഇന്ത്യ- ചൈന ബോര്ഡറില് സൈനികര്‍ കൊല്ലപ്പെട്ടത് ഗാല്‍വന്‍ ആക്രമണത്തിലായിരുന്നു.