ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ 5000 കോടിയുടെ അഴിമതിയുണ്ടെന്ന ആരോപണം തള്ളി മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഫിഷറീസ് വകുപ്പ് 5000 കോടിയുടെ കരാര്‍ ഒപ്പിട്ടെന്നാണ് ആരോപണം.
400 ട്രോളറുകള്‍ക്കും അഞ്ച് കപ്പലുകള്‍ക്കും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിനു അനുമതി നല്‍കാനുള്ള നീക്കം പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകര്‍ക്കുമെന്ന് കാണിച്ച് തുടര്‍നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനായി മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗവും ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്.